കർഷകർക്ക് പിന്തുണയുമായി ശശി തരൂർ

കർഷകർക്ക് പിന്തുണയുമായി ശശി തരൂർ

ന്യൂഡൽഹി: കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു ചേർക്കണമെന്ന് ശശി തരൂർ എംപി. ജനാധിപത്യത്തിൽ പ്രശ്നങ്ങൾ ചർച്ച ചെയ്യണം. കർഷകർക്ക് പറയാനുള്ളത് കേന്ദ്രസർക്കാർ കേൾക്കണം. ഡൽഹി സ്തംഭിപ്പിക്കുന്ന അവസ്ഥയ്ക്ക് പരിഹാരം കാണണമെന്നും തരൂർ ആവശ്യപ്പെട്ടു.

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ അഞ്ചുദിവസമായി ജന്തർ മന്ദറിൽ ധർണ്ണയിരിക്കുന്ന കോൺഗ്രസ് എംപിമാരെ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.