കുവൈറ്റ് സിറ്റി: കുവൈറ്റിലെ സാൽമിയായിൽ മലയാളികളായ നവദമ്പതികളെ മരിച്ച നിലയിൽ കാണ്ടെത്തി.
ആരോഗ്യ മന്ത്രാലയത്തിൽ ആംബുലൻസ് ജീവനക്കാരനായ പത്തനംതിട്ട സ്വദേശി പൂങ്കാവ് പൂത്തേത്ത് സൈജു സൈമണും ഭാര്യ ജീനയുമാണ് മരിച്ച നിലയിൽ കാണപ്പെട്ടതു്. സാൽമിയ ഇന്ത്യൻ മോഡൽ സ്കൂൾ ഐ ടി വിഭാഗം ജീവനക്കാരിയാണ് മരിച്ച ജീന ബിൽഡിങ്ങിൻ്റെ പുറത്ത് സൈജുവിൻ്റെ മൃതദേഹം കണ്ടെതിനെത്തുടർന്നെത്തിയ പോലീസാണ് ഇവരുടെ പൂട്ടിയ ഫ്ലാറ്റ് ബലമായി തുറന്നപ്പോൾ ഭാര്യയുടെ മൃതദേഹവും കണ്ടത്. ജീനയുടെ മൃതദേഹം കൊലപ്പെടുത്തിയ നിലയിലായിരുന്നുവെന്ന് പോലീസ് പറയുന്നു.
ഒരു വർഷം മുമ്പ് വിവാഹം കഴിഞ്ഞ ഇവരുടെതു് പുനർവിവാഹം ആയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ എത്തി മേൽനടപടികൾ സ്വീകരിച്ചു.