സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുതിക്കുന്നു

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുതിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കുതിക്കുന്നു. കഴിഞ്ഞ ദിവസത്തെ സ്വര്‍ണ വിലയില്‍ നിന്നും 160 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന് ഇന്നത്തെ വില 45,760 രൂപയായി ഉയര്‍ന്നു. ഈ മാസത്തെ ഏറ്റവും കൂടിയ വിലയാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്.

മെയ് ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞ് 44,560 രൂപയായിരുന്നു. മെയ് രണ്ടിന് ഈ വിലയില്‍ മാറ്റം വന്നില്ല. എന്നാല്‍, മെയ് മൂന്നിന് പവന് വീണ്ടും 640 രൂപ ഉയര്‍ന്ന്, 45,200 രൂപയും മെയ് നാലിന് ഒരു പവന് 400 രൂപ ഉയര്‍ന്നു 45,600 രൂപയിലുമെത്തി.

ഇന്ന് കേരളത്തില്‍ 22 കാരറ്റ് ഗ്രാമിന് 5,720 ഒരു പവന് 45,760 രൂപയുമാണ്. 24 കാരറ്റിന് ഒരു ഗ്രാമിന് 6,240 ഒരു പവന് 49,920 രൂപയുമാണ്. കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് 1200 രൂപയുടെ വര്‍ദ്ധനവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായിരിക്കുന്നത്. ആഗോള തലത്തില്‍ തുടര്‍ച്ചയായ ബാങ്കുകളുടെ തകര്‍ച്ചയാണ് സ്വര്‍ണ വിലയെ ഉയര്‍ത്തിയതെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.