ദുബായ്:യുഎഇയില്‍ നീറ്റ് പരീക്ഷ നാളെ നടക്കും. ദുബായ് ഊത്ത് മേത്തയിലെ ഇന്ത്യന്‍ ഹൈസ്കൂള്‍, ദുബായ് അബുഹെയില്‍ ഹോർലാന്‍സ് ഭവന്‍സ്, പേള്‍ വിസ്ഡം, ഷാർജ ഇന്ത്യ ഇന്‍റർനാഷണല്‍ സ്കൂള്‍, അബുദബി ആഡിസ് മുറൂർ എന്നീ സ്കൂളുകളിലാണ് നീറ്റ് നടക്കുന്നത്.
ഉച്ചയ്ക്ക് 12.30 ന് പരീക്ഷ ആരംഭിക്കും. കോവിഡ് നിയന്ത്രണങ്ങള്‍ ഒന്നുമില്ലാതെയാണ് ഇത്തവണ കുട്ടികള്‍ പരീക്ഷയ്ക്ക് എത്തുന്നത്. ഒരു മണിക്കൂർ മൂന്‍പ് കുട്ടികള്‍ പരീക്ഷാഹാളിലെത്തണം. മൂന്ന് എമിറേറ്റുകളിലും പരീക്ഷാ കേന്ദ്രങ്ങളുളളത് കുട്ടികള്‍ക്ക് ആശ്വാസമാകും