രക്ഷാപ്രവ‍ർത്തനത്തിനിടെ അഗ്നിശമനസേനാംഗം മരിച്ചു

രക്ഷാപ്രവ‍ർത്തനത്തിനിടെ അഗ്നിശമനസേനാംഗം മരിച്ചു

ദുബായ്: ദുബായ് അല്‍ അവീറിലുണ്ടായ തീപിടിത്തത്തിലെ രക്ഷാപ്രവർത്തനത്തിനിടെ അഗ്നിശമനസേനാംഗത്തിന് ദാരുണാന്ത്യം. തീപിടിത്തത്തിൽ കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നാണ് സര്‍ജന്‍റ് ഒമര്‍ ഖലീഫ അല്‍ കെത്ബി എന്നയാൾ മരിച്ചത്.

സര്‍ജന്‍റ് ഒമര്‍ ഖലീഫ അല്‍ കെത്ബിയുടെ മരണത്തില്‍ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അനുശോചനം രേഖപ്പെടുത്തി. അല്‍ കെത്ബിയുടെ സംസ്‌കാരം അല്‍ ഖിസൈസ് ഖബർസ്ഥാനിൽ നടത്തി.

ഞായറാഴ്ച ഉച്ചയോടെയാണ് അൽ അവീർ ഏരിയയിലെ അൽ കബയേൽ സെന്‍ററില്‍ തീപിടിത്തമുണ്ടായത്. ഉടന്‍ തന്നെ അൽ മിസ്ഹാർ ഫയർ സ്റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. എന്നാല്‍ കെട്ടിടത്തിന്‍റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്ന് സര്‍ജന്‍റ് ഒമര്‍ ഖലീഫ അല്‍ കെത്ബിയുടെ മേല്‍ പതിക്കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.