ജിദ്ദ: ജിദ്ദയില്‍ നിന്ന് യാത്രപുറപ്പെടുന്നവർ നാലുമണിക്കൂർ മുന്‍പെങ്കിലും വിമാനത്താവളത്തില്‍ എത്തണമെന്ന് ജിദ്ദ കിംഗ് അബ്ദുള്‍ അസീസ് രാജ്യാന്തര വിമാനത്താവളം അധികൃതർ. തീർത്ഥാടകരുടെ മടക്കയാത്ര തിരക്ക് അനുഭവപ്പെടുന്നതിനാലാണ് നിർദ്ദേശം നല്‍കിയിട്ടുളളത്.
യാത്രാ നടപടികള്‍ കൃത്യസമയത്ത് പൂർത്തിയാക്കുന്നതിനായാണ് ഇത്. നാല് മണിക്കൂർ മുന്‍പ് വിമാനത്താവളത്തിലെത്തണം. യാത്ര ചെയ്യുന്ന സെക്ടറിലേക്കുളള വിമാന ടിക്കറ്റ്, കാലാവധിയുളള പാസ്പോർട്ട് എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.