ഒമാനില്‍ വാതക ചോർച്ച, 40 ലധികം പേ‍ർക്ക് പരുക്ക്

ഒമാനില്‍ വാതക ചോർച്ച, 40 ലധികം പേ‍ർക്ക് പരുക്ക്

മസ്കറ്റ്: ഒമാനില്‍ വാതകം ചോർന്ന് 42 പേ‍ർക്ക് പരുക്കേറ്റു. വടക്കൻ ബാത്തിന ഗവർണറേറ്റിലെ മുവൈലിഹ് ഇൻഡസ്ട്രിയൽ സിറ്റിയിലാണ് അപകടകരമായ വാതകം ചോർന്നത്. ചിലരുടെ പരുക്ക് ഗുരുതരമാണ്. സിവില്‍ ഡിഫന്‍സ് ആൻ്റ് ആംബുലന്‍സ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ക്ലോറിന്‍ വാതകമാണ് ചോർന്നത്.

വിവരം കിട്ടിയ ഉടൻ തന്നെ സംഘം സ്ഥലത്തെത്തുകയും വേണ്ട മുൻകരുതലുകള്‍ എടുക്കുകയും ചെയ്തു. ചോർച്ച പരിഹരിക്കുകയും ചെയ്തു. ഇത്തരത്തിലുളള അപകടങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ നടപ്പാക്കിയതായും നോര്‍ത്ത് അല്‍ ബാതിനയിലെ ബന്ധപ്പെട്ട അതോറിറ്റി അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.