ഷാർജ: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി സ്മാർട് അടയാള ബോർഡുകള്‍ സ്ഥാപിക്കാൻ ഷാർജ റോഡ്സ് ആൻ്റ് ട്രാന്‍സ്പോർട് അതോറിറ്റി. സ്കൂൾ സോണുകൾ, താമസ സ്ഥലങ്ങൾ, കാൽനട ക്രോസിങ്ങുകൾ തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ സ്മാർട് അടയാള ബോർഡുകള്‍ സ്ഥാപിക്കും. സ്മാർട് സ്പീഡ് ഡിറ്റക്ഷന്‍ സംവിധാനത്തിലൂടെ വേഗം നിയന്ത്രിക്കും.
സമൂഹമാധ്യമങ്ങളിലൂടെയാണ് പദ്ധതിയെ കുറിച്ചുളള അറിയിപ്പ് പുറത്തുവിട്ടത്. കടന്നുപോകുന്ന വാഹനങ്ങളുടെ വേഗത്തിന് അനുസരിച്ച് പച്ച, ചുവപ്പ് നിറമാണ് തെളിയുക. ഇതിലൂടെ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകാനാണ് ഉദ്ദേശിക്കുന്നത്.
സ്കൂൾ സോണുകളിലെ വേഗപരിധി യുഎഇയിൽ മണിക്കൂറിൽ 30 മുതൽ 40 കി.മീറ്റർ പരിധിയിലാണ്. റസിഡൻഷ്യൽ ഏരിയകളിൽ, പരിധി മണിക്കൂറിൽ 25 മുതൽ 40 കി.മീറ്റർ വരെയാണ്.