ദുബായ്: ലോകത്തെ ഏറ്റവും വലിയ ജലധാര ദുബായിലെ പാം ഫൗണ്ടന്‍ അടയ്ക്കുന്നു. ഈ വാരാന്ത്യത്തിലാകും അവസാന പ്രദർശനമെന്ന് അധികൃതർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. മെയ് 12 മുതല്‍ 14 വരെയായിരിക്കും ദ പോയിന്‍റിലെ പാം ഫൗണ്ടന്‍റെ അവസാന ഷോ കാണാന്‍ സന്ദർശകർക്ക് അവസരമൊരുങ്ങുക.
മെയ് 15 ന് പാം ഫൗണ്ടന്‍ അടയ്ക്കും. 2020 മുതലാണ് പാം ഫൗണ്ടന്‍ സന്ദർശകർക്കായി തുറന്നുകൊടുത്തത്. 3000 എല്‍ ഇ ഡി ലൈറ്റുകളും 7500 നോസിലുകളുമാണ് ജലധാരയ്ക്കുളളത്. 105 മീറ്റർ വരെ ഉയരത്തില്‍ വെളളം ഷൂട്ട് ചെയ്യാന്‍ സാധിക്കുമെന്നുളളതാണ് പ്രത്യേകത. പുതുവർഷം പോലുളള അവസരങ്ങളില്‍ അതിമനോഹരമായ നൃത്ത ജലധാരയ്ക്ക് പുറമെ വെടിക്കെട്ട് പ്രദർശനവും ഇവിടെ ഒരുക്കാറുണ്ട്.