റാസല്‍ ഖൈമ: പാദുവായിലെ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ആഘോഷവും 10ാമത് ഇടവക വാര്‍ഷികവും സെന്റ് ആന്റണി കത്തോലിക്ക ദേവാലയത്തില്‍ നടത്തപ്പെടും.
ജൂണ്‍ ഒന്‍പത് മുതല്‍ വരുന്ന ഒന്‍പത് ദിവസമാണ് നോവേന ക്രമീകരിച്ചിട്ടുള്ളത്. 18 നു ഞായറാഴ്ച വൈകിട്ട് അഞ്ചിന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് മെത്രാന്‍ പൗലോ മാര്‍ട്ടിനെല്ലി മുഖ്യകാര്‍മികത്വം വഹിക്കും. തിരുനാള്‍ കര്‍മങ്ങള്‍ക്ക് വികാരി ഫാ. ജോയ് മേനാച്ചേരി, ഫാ. അരുണ്‍ എന്നിവര്‍ നേതൃത്വം നല്‍കും.
നൊവേനയുടെ അനുബന്ധിച്ചുള്ള ദിവസങ്ങളില്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ സ്‌നേഹവിരുന്നും സംഘടിപ്പിക്കും.