ദുബായ്: ദുബായില്‍ നിന്ന് പുറപ്പെട്ട വിമാനത്തില്‍ എയർ ഹോസ്റ്റസിനോട് മോശമായി പെരുമാറിയ യാത്രാക്കാരനെ അറസ്റ്റ് ചെയ്തു. ദുബായ് അമൃത്സർ വിമാനത്തിലാണ് സംഭവമുണ്ടായത്. പഞ്ചാബിലെ ജലന്ധറിലെ കോട്ലി ഗ്രാമത്തില്‍ നിന്നുളള രജീന്ദ്രർ സിംഗാണ് അറസ്റ്റിലായത്.
എയർ ഹോസ്റ്റസിനോട് ഇയാള്‍ തട്ടിക്കയറി. ഇതോടെ എയർ ഹോസ്റ്റസ് സംഭവം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.തുടർന്ന് ക്രൂ അംഗങ്ങൾ ഇക്കാര്യം അമൃത്‌സർ കൺട്രോൾ റൂമിൽ അറിയിക്കുകയും എയർലൈനിന്‍റെ അസിസ്റ്റന്‍റ് സെക്യൂരിറ്റി മാനേജർ പോലീസിൽ പരാതി നൽകുകയും ചെയ്തു.
ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354 (സ്ത്രീയുടെ എളിമയെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ആക്രമണം അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗം), സെക്ഷൻ 509 (സ്ത്രീയുടെ മാന്യതയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യം അല്ലെങ്കിൽ പ്രവൃത്തി) എന്നിവ ചേർത്താണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നാണ് വിവരം.