ന്യൂഡൽഹി : ബോളിവുഡ് സിനിമ വ്യവസായത്തിന് മയക്കുമരുന്നു ലോബിയുമായി അടുത്ത ബന്ധമുണ്ട് എന്നുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ദീപിക പദുക്കോൺ ഉൾപ്പെടെ മൂന്ന് ബോളിവുഡ് അഭിനേതാക്കളെ നർക്കോട്ടിക്ക് ബ്യൂറോ ചോദ്യം ചെയ്തു.
മുംബൈയിലെ നാർക്കോട്ടിക് കൺട്രോൾ ബോർഡിന്റെ ഓഫീസിൽ ചോദ്യം ചെയ്യലിന് ദീപിക പദുക്കോൺ ആദ്യമെത്തി. അഭിനേതാക്കളായ ശ്രദ്ധ കപൂർ, സാറാ അലി ഖാൻ എന്നിവർ പിന്നാലെയെത്തി .
യുവ നടൻ സുശാന്ത് സിംഗ് രജ് പുത്തിന്റെ മരണത്തെത്തുടർന്നാണ് ബോളിവുഡിൻറെ മയക്കു മരുന്ന് മാഫിയ ബന്ധം അന്വേഷണവിധേയമാക്കുന്നത് .
(ന്യൂസ് ഡെസ്ക്
)