അബുദാബി: അബുദാബിയിൽ പുതിയ അലർട്ട് സംവിധാനം ആരംഭിച്ചു. റോഡ് അപകടങ്ങളെ കുറിച്ചും കാലാവസ്ഥ മാറ്റങ്ങളെ കുറിച്ചും വാഹനയാത്രക്കാർക്ക് മുന്നറിയിപ്പ് നല്‍കുകയെന്നുളളത് ലക്ഷ്യമിട്ടാണ് സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്.
നാല് വ്യത്യസ്ത നിറങ്ങളിലുളള ഫ്ളാഷ് ലൈറ്റുകളാണ് സജ്ജമാക്കിയിരിക്കുന്നത്. പകലും രാത്രിയും 200 മീറ്റർ അകലത്തില്‍ നിന്നുവരെ ഫ്ലാഷ് ലൈറ്റുകള്‍ കാണാം. ചുവപ്പ്- നീല നിറങ്ങള്‍ അപകടമുണ്ടായിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. മഴയോ പൊടിക്കാറ്റോ മഞ്ഞോ ഉണ്ടെങ്കില്‍ മഞ്ഞ നിറം യാത്രാക്കാരന് മുന്നറിയിപ്പ് നല്കും.