നിർമ്മിത ബുദ്ധി സാങ്കേതികവിദ്യ വിദ്യാഭ്യാസ മേഖലയിലേക്കും ഉപയോഗപ്രദമാക്കാൻ ഖത്തർ

നിർമ്മിത ബുദ്ധി സാങ്കേതികവിദ്യ വിദ്യാഭ്യാസ മേഖലയിലേക്കും ഉപയോഗപ്രദമാക്കാൻ ഖത്തർ

ദോഹ: വിദ്യാഭ്യാസ മേഖലയില്‍ നിർമ്മിത ബുദ്ധി (എഐ) സാങ്കേതിക വിദ്യ ഉപയോഗിക്കാനൊരുങ്ങുകയാണ് ഖത്തറിലെ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാഭ്യാസ പ്രക്രിയകള്‍ കാര്യക്ഷമമാക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഇതുവഴി സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

നാഷണല്‍ വിഷന്‍ 2030മായി ഈ സംരംഭം യോജിപ്പിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്തുന്നതിനും, ഭാവി പ്രവണതകള്‍ ഫലപ്രദമായി നിരീക്ഷിക്കാനും നിയന്ത്രിക്കാനും മുന്‍കൂട്ടി അറിയാനും എഐ സാങ്കേതികവിദ്യ സഹായകരമാകുമെന്നും മന്ത്രാലയം അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.