എം.എസ്.ടി ജനറല്‍ അസംബ്ലിയുടെ ഡയറക്ടര്‍ ജനറലിനും കൗണ്‍സിലേഴ്സിനും സ്വീകരണം ഒരുക്കി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

എം.എസ്.ടി ജനറല്‍ അസംബ്ലിയുടെ ഡയറക്ടര്‍ ജനറലിനും കൗണ്‍സിലേഴ്സിനും സ്വീകരണം ഒരുക്കി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കാക്കനാട്: എം.എസ്.ടിയുടെ 11-ാം മത് ജനറല്‍ അസംബ്ലിയുടെ പുതിയ ഡയറക്ടര്‍ ജനറലിനും കൗണ്‍സിലേഴ്സിനും സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

എം.എസ്.ടിയുടെ 11-ാം മത് ജനറല്‍ അസംബ്ലിയുടെ ഡയറക്ടര്‍ ജനറാളായി റവ. ഡോ. വിന്‍സെന്റ് കദളിക്കാട്ടില്‍ പുത്തന്‍പുര ചുമതല ഏറ്റിരുന്നു. അഞ്ച് വര്‍ഷമാണ് കാലാവധി. അസി. ജനറാളായി ഫാ. ജോസഫ് തെക്കേകരോട്ടും ജനറല്‍ കൗണ്‍സിലര്‍മാരായി ഫാ. ഐവാന്‍ മുത്തനാട്ട്, ഫാ. ജോമോന്‍ അയ്യങ്കനാല്‍, ഫാ. ലോനപ്പന്‍ അരങ്ങാശ്ശേരിയും ട്രഷറര്‍ ജനറാളായി ഫാ. സന്തോഷ് ഓലപ്പുരയ്ക്കലിനെയും തിരഞ്ഞെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.