യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ മഴ

യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ മഴ

ദുബായ്: യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ മഴ പെയ്തു. രാജ്യത്തിന്‍റെ കിഴക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കുന്ന സൂചന. പൊടിക്കാറ്റ് വീശും.

രാജ്യത്തിന്‍റെ ശരാശരി താപനില 41 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തും. ദുബായില്‍ 39 ഡിഗ്രി സെല്‍ഷ്യസും അബുദബിയില്‍ 38 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും ശരാശരി താപനില. അറബിക്കടലും ഒമാന്‍ കടലും പ്രക്ഷുബ്ധമായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.