അബുദാബി: അബുദാബിയിൽ റോഡ് ഭാഗികമായി അടച്ചിടും. അല്‍ ഖലീജ് അല്‍ അറബി സ്ട്രീറ്റാണ് ഭാഗികമായി അടച്ചിടുന്നത്. മെയ് 20 ശനിയാഴ്ച പുലർച്ചെ 1 മണിമുതല്‍ മെയ് 22 തിങ്കളാഴ്ച രാവിലെ 5 മണിവരെയാണ് റോഡ് അടച്ചിടുക.

റോഡ് അടച്ചിടുന്നത് മൂലം സായിദ് സ്പോർട്സ് സിറ്റിക്ക് എതിർവശത്ത് മുസഫ ബ്രിഡ്ജ് റോഡില്‍ ഗതാഗത തടസ്സം അനുഭവപ്പെടും. വാഹനമോടിക്കുന്നവർ ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് ഐടിസി ഓർമ്മിപ്പിച്ചു.