ദുബായ്: ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ദുബായ് ഫ്ലോട്ടിംഗ് ബ്രിഡ്ജ് അടച്ചിടുന്നത് തുടരും.ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
സാങ്കേതിക പരിശോധനകള്‍ നടത്തുന്നതിനും പാലത്തിന്‍റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുമായാണ് ഏപ്രില്‍ 17 ന് ഫ്ലോട്ടിംഗ് ബ്രിഡ്ജ് അടച്ചത്. അഞ്ചാഴ്ചത്തേക്ക് അടച്ചിടുന്നുവെന്നാണ് അന്ന് ആർ ടി എ അറിയിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ അനിശ്ചിത കാലത്തേക്ക് നീട്ടിയത്. 2007 ജൂലൈയിലാണ് ദുബായില്‍ ഫ്ലോട്ടിംഗ് ബ്രിഡ്ജ് യാത്രകള്‍ക്കായി തുറന്നുകൊടുത്തത്.