റാസല്‍ ഖൈമയില്‍ കാണാതായ പർവ്വതാരോഹകരെ രക്ഷപ്പെടുത്തി

റാസല്‍ ഖൈമയില്‍ കാണാതായ പർവ്വതാരോഹകരെ രക്ഷപ്പെടുത്തി

റാസല്‍ഖൈമ: റാസല്‍ ഖൈമയില്‍ വഴിതെറ്റിയ പര്‍വ്വതാരോഹകരെ രക്ഷപ്പെടുത്തി. റാസല്‍ ഖൈമയിലെ വാദി നഖബ് പ്രദേശത്ത് പര്‍വ്വതാരോഹണം നടത്തുന്നതിനിടയില്‍ വഴിതെറ്റിയ മൂന്ന് വിനോദ സഞ്ചാരികളെയാണ് റെസ്ക്യൂ ടീം രക്ഷപ്പെടുത്തിയത്.

കാണാതായ വിനോദസഞ്ചാരികളെ കണ്ടെത്താന്‍ ഉന്നത സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചതെന്ന് റാസല്‍ ഖൈമ പൊലീസ് സേര്‍ച്ച് ആന്‍ റെസ്‌ക്യു വിഭാഗത്തിന്റെ തലവന്‍ മേജര്‍ അബ്ദുള്ള സമന്‍ പറഞ്ഞു. വഴി കണ്ടുപിടിക്കാന്‍ ശ്രമിച്ച് വിനോദ സഞ്ചാരികള്‍ ക്ഷീണിതരായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രക്ഷപ്പെടുത്തിയ വിനോദ സഞ്ചാരികളെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

ഇത്തരത്തില്‍ യാത്ര പുറപ്പെടുമ്പോള്‍ എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണമെന്നും പൊലീസ് വിനോദസഞ്ചാരികളോട് അഭ്യര്‍ത്ഥിച്ചു. യാത്രപുറപ്പെടുന്നതിന് മുമ്പ് അധികാരികളെ അറിയിക്കുന്നതും അപകടകരമായ പ്രദേശങ്ങള്‍ ഒഴിവാക്കുന്നതും മാര്‍ഗനിര്‍ദേശം പാലിക്കുന്നതില്‍ പെടുമെന്നും പൊലീസ് അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.