വത്തിക്കാൻ സിറ്റി: ശാസ്ത്രജ്ഞൻ ഗബ്രിയേൽ സെംപ്രെബോൺ, എഴുത്തുകാരി ലൂക്കാ ക്രിപ്പയ, അർനോൾഡോ മോസ്ക മൊണ്ടഡോറി എന്നിവർ ചേർന്നെഴുതിയ "ദി മിറക്കിൾ ഓഫ് ലൈഫ്" എന്ന ഇറ്റാലിയൻ ഭാഷ പുസ്തകത്തിന് ഫ്രാൻസിസ് മാർപ്പാപ്പയുടെ ആമുഖം.
ഓരോ വ്യക്തിയുടെയും ജനനം ഒരു അത്ഭുതമാണെന്ന് വായനക്കാരനെ ഓർമ്മിപ്പിക്കാൻ ഈ പുസ്തകം സഹായിക്കും. ജീവിച്ചിരിക്കുന്ന എല്ലാവർക്കും ഉളളതു പോലെ ജനിക്കാനിരിക്കുന്ന ജീവന്റെ അവകാശങ്ങളെക്കുറിച്ച് പുസ്തകം ചൂണ്ടികാണിക്കുന്നു. ഈ പുസ്തകത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ പ്രധാനമായും ഗർഭച്ഛിദ്രത്തിന്റെ യാഥാർത്ഥ്യത്തെക്കുറിച്ച് വിശ്വാസത്തിന്റെയോ പാരമ്പര്യത്തിന്റെയോ അടിസ്ഥാനത്തിൽ മാത്രമല്ല ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയും ചിന്തിക്കണമെന്ന് മാർപ്പാപ്പ ആവശ്യപ്പെട്ടു.
ഭ്രൂണശാസ്ത്രത്തിൽ വിദഗ്ധനായ ശാസ്ത്രഞ്ജനിൽ നിന്നുള്ള അറിവുകളാണ് ഈ പുസ്തകത്തിന്റെ കേന്ദ്ര ബിന്ദു. ഗർഭഛിദ്രം പോലുള്ള പ്രവൃത്തികൾ ഒരിക്കലും ചെയ്യരുത്. ഗർഭിണികൾ എന്തെങ്കിലും പ്രശ്നം അഭിമുഖീകരിക്കുമ്പോൾ ഗർഭച്ഛിദ്രം പോലുള്ള ദുരന്തകരമായ പരിഹാരത്തിന് വഴങ്ങാതെ ഗർഭസ്ഥ ശിശുവിനും അമ്മയ്ക്കും സഹായവും സംരക്ഷണവും നൽകണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ അഭ്യർത്ഥിച്ചു.
നിരവധി നിരപരാധികളായ ഇരകൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിനോടൊപ്പം ജീവിതം എന്ന ഈ "അത്ഭുത"ത്തെക്കുറിച്ച് ഒരുമിച്ച് ചർച്ച ചെയ്യാനും ചിന്തിക്കാനും തയ്യാറുള്ള എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെയെന്നും മാർപ്പാപ്പ പറഞ്ഞു