ദോഹ-മനാമ വിമാനസർവ്വീസ് ബുക്കിംഗ് ആരംഭിച്ചു

ദോഹ-മനാമ വിമാനസർവ്വീസ് ബുക്കിംഗ് ആരംഭിച്ചു

ദോഹ: ഖത്തർ എയർവെയ്‌സ് ദോഹയിൽ നിന്നും മനാമയിലേക്ക് നേരിട്ടുള്ള സർവീസ് തുടങ്ങുന്നു. ഖത്തറിനും ബഹ്റൈനുമിടയിൽ വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഖത്തർ എയർവേസ് ടിക്കറ്റുകളുടെ ബുക്കിംഗ് ആരംഭിച്ചത്.

വരുന്ന വ്യാഴാഴ്ച (മെയ് 25 ) മുതല്‍ എല്ലാ ദിവസവും രാത്രി 8 മണിക്ക് ദോഹയില്‍ നിന്ന് വിമാനം പുറപ്പെടും. അതേ ദിവസം തന്നെ ബഹ്‌റൈനിൽ നിന്ന് ഖത്തറിലേക്ക് പുറപ്പെടുന്ന വിമാനം (ക്യുആർ 1109) രാത്രി 10:20 ന് പുറപ്പെട്ട് രാത്രി 11:15 ന് ദോഹയിലെത്തും. 50 മിനുട്ടാണ് യാത്രാ സമയം.

2017 ലെ ഉപരോധത്തിന് പിന്നാലെ ഇരു രാജ്യങ്ങൾക്കുമിടയിലെ വിമാന സർവീസുകൾ നിർത്തിവെച്ചിരുന്നു.എന്നാല്‍ സർവ്വീസുകള്‍ വീണ്ടും ആരംഭിക്കുന്നത് വ്യോമയാനമേഖലയില്‍ കരുത്തുപകരും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.