പ്രൊജക്ട് ഖത്തർ പ്രദർശനം 29 മുതല്‍ ആരംഭിക്കും

പ്രൊജക്ട് ഖത്തർ പ്രദർശനം 29 മുതല്‍ ആരംഭിക്കും

ദോഹ: പ്രൊജക്ട് ഖത്തർ 2023 പ്രദർശനത്തിന് 29 ന് തുടക്കമാകും. 325 പ്രദർശകർ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 1 വരെ ദോഹ എക്സിബിഷന്‍ ആന്‍റ് കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് നടക്കുക. രാജ്യത്തിന്‍റെ നിർമാണ മേഖലയിലെ ഏറ്റവും പ്രധാന പ്രദർശനമാണിത്.

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയുടെ രക്ഷാകർത്തൃത്വത്തിലാണ് പ്രദർശനത്തിന്‍റെ 19 ആം പതിപ്പ് ഒരുങ്ങുന്നത്. വാണിജ്യമന്ത്രാലയത്തിന്‍റെയും പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലിന്‍റെയും സഹകരണത്തോടെയാണ് പ്രൊജക്ട് ഖത്തർ സന്ദർശകരിലേക്ക് എത്തുന്നത്.

25 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 325 പ്രദർശകർ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഐ.എഫ്.പി ജനറൽ മാനേജർ ഹൈദർ എം ഷൈമേഷ് ദോഹയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എണ്ണയെ ആശ്രയിക്കാത്ത, സുസ്ഥിരവും വൈവിധ്യമാർന്നതുമായ സമ്പദ്‌വ്യവസ്ഥയിലേക്ക് ഖത്തറിനെ മാറ്റാനാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 25 രാജ്യങ്ങളിൽ നിന്നുള്ള 120 രാജ്യാന്തര കമ്പനികൾക്ക് പുറമെ, 8 വിദേശ രാജ്യങ്ങളുടെ ഔദ്യോഗിക പവലിയനുകളും 200 പ്രാദേശിക കമ്പനികളും പ്രദർശനത്തിൽ പങ്കെടുക്കും

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.