ന്യൂഡല്‍ഹി: രാജ്യത്ത് തൊഴിലില്ലായ്‌മ നിരക്ക് വീണ്ടും ഉയര്‍ന്നു. ഏറ്റവും ഉയര്‍ന്ന നിരക്കായ 9.9 ശതമാനത്തിലാണ് തൊഴിലില്ലായ്‌മ നിരക്ക് എത്തി നിൽക്കുന്നത്. ഗ്രാമീണമേഖലയിലെ തൊഴിലില്ലായ്‌മ നിരക്ക് 9.11 ശതമാനമായും നഗരമേഖലയിലേത് 11.62 ശതമാനമായും ഉയർന്നു.
ഡിസംബര്‍ ആറിന് അവസാനിച്ച ആഴ്‌ചയില്‍ ആകെ തൊഴിലില്ലായ്‌മ നിരക്ക് 8.43 ശതമാനവും ഗ്രാമീണമേഖലയില്‍ 8.56 ശതമാനവും നഗരമേഖലയില്‍ 8.15 ശതമാനവുമായിരുന്നു.
കോവിഡ് വ്യാപന പ്രതിസന്ധിയെ തുടര്‍ന്ന് പല സംസ്ഥാനങ്ങളിലും അടച്ചുപൂട്ടല്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടാണ് തൊഴിലില്ലായ്‌മ നിരക്ക് ഉയര്‍ന്നത് എന്നാണ് കരുതപ്പെടുന്നത്.