അബുദാബി: അബുദാബിയില്‍ നിന്ന് 4 സെക്ടറിലേക്ക് 59 ദിർഹത്തിന് പറക്കാന്‍ സൗകര്യമൊരുക്കി ബജറ്റ് എയർലൈനായ വിസ് എയർ. ജൂണ്‍ 10 ന് ഒമാനിലെ സലാല, 11 ന് കുവൈറ്റ് സിറ്റി, 18 ന് ഒമാനിലെ മസ്കറ്റ്, 19 ന് സൗദി അറേബ്യയിലെ ദമാം എന്നിവിടങ്ങളിലേക്കാണ് 59 ദിർഹത്തിന് യാത്ര സൗകര്യം ഒരുക്കിയിരിക്കുന്നത്.
നിശ്ചിത സമയത്തിനുളളില്‍ തിരികെ വരുന്നവർക്ക് ഇതേ നിരക്കില്‍ ടിക്കറ്റ് ലഭ്യമാകും. 4 മുതല്‍ 10 ദിവസത്തിനകം മടങ്ങി വരണമെന്നുളളതാണ് നിബന്ധന. ഞായറാഴ്ച മുതല്‍ 48 മണിക്കൂറിനുളളില്‍ ബുക്ക് ചെയ്യുന്നവർക്കാണ് ഈ നിരക്കില്‍ ടിക്കറ്റ് ലഭ്യമാവുക.