വിറ്റത് മിനിറ്റില്‍ 212 ബിരിയാണി: ആകെ 12 മില്യണ്‍ ഓര്‍ഡറുകള്‍; ഐപിഎല്ലില്‍ താരമായി ബിരിയാണി

വിറ്റത് മിനിറ്റില്‍ 212 ബിരിയാണി: ആകെ 12 മില്യണ്‍ ഓര്‍ഡറുകള്‍; ഐപിഎല്ലില്‍ താരമായി ബിരിയാണി

കായിക പ്രേമികളെ ഏറെ ആവേശം കൊള്ളിച്ച ഐപിഎല്‍ പതിനാറാം സീസണിന് ഇന്നലെ തിരശീല വീണു. വിജയകിരീടം ചൂടിയ ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പം മറ്റൊന്നുകൂടി താരമായിരിക്കുകയാണ് നമ്മുടെ സ്വന്തം ബിരിയാണി.

ആളുകളുടെ ക്രിക്കറ്റ് ഭ്രാന്തിനൊപ്പം ബിരിയാണിയും ഭ്രാന്തായി മാറിയതിന്റെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത് ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയാണ്. മിനിറ്റില്‍ 212 എന്ന കണക്കില്‍ ഐപിഎല്‍ പതിനാറാം സീസണില്‍ 12 ദശലക്ഷം ബിരിയാണി ഓര്‍ഡറുകള്‍ ലഭിച്ചതായി സ്വിഗ്ഗി ട്വീറ്റ് ചെയ്തു.

'മിനിറ്റില്‍ 212 എന്ന കണക്കില്‍ 12 ദശലക്ഷത്തിലധികം ഓര്‍ഡറുകളോടെ ഈ സീസണില്‍ ഏറ്റവുമധികം ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിനുള്ള ട്രോഫി ബിരിയാണി സ്വന്തമാക്കി' -സ്വിഗ്ഗി ട്വിറ്ററില്‍ കുറിച്ചു. അതേസമയം 2020 ഐപിഎല്‍ സമയത്ത് ചിക്കന്‍ ബിരിയാണി, ബട്ടര്‍ നാന്‍, മസാല ദോശ എന്നീ ഓര്‍ഡറുകളില്‍ നിന്ന് ഈപ്രാവശ്യം 30 ശതമാനം വര്‍ധനവ് കണ്ടതായും സ്വിഗ്ഗി വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.