ന്യൂഡല്‍ഹി: പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ് ആപ്പിന്റെ പേയ്മെന്റ് ഫീച്ചറിന് ഇന്ത്യയില്‍ തുടക്കമായി. എസ്ബിഐ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസിഐ, എന്നി ബാങ്കുകളുമായി സഹകരിച്ചാണ് പേയ്മെന്റ് സേവനത്തിന് തുടക്കമിട്ടതെന്ന് വാട്സ് ആപ്പ് അറിയിച്ചു.
\നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ യുപിഐ സംവിധാനം അനുസരിച്ചാണ് പുതിയ പേയ്മെന്റ് ഫീച്ചറിന് രൂപം നല്‍കിയിട്ടുള്ളത്. നവംബറിലാണ് പേയ്മെന്റ് സംവിധാനവുമായി മുന്നോട്ടുപോകാന്‍ വാട്സ് ആപ്പിന് അനുമതി ലഭിച്ചത്. സന്ദേശം അയക്കുന്ന അതേ വേഗതയില്‍ പണം കൈമാറാനുള്ള സംവിധാനമാണ് വാട്സ് ആപ്പ് ഒരുക്കിയത്.
രണ്ടുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് പേയ്മെന്റ് സംവിധാനവുമായി മുന്നോട്ടു പോകാന്‍ വാട്സ് ആപ്പിന് അനുമതി ലഭിച്ചത്. 45 കോടി ഇടപാടുകാരുള്ള എസ്ബിഐക്ക് 12 കോടി യുപിഐ ഉപയോക്താക്കളാണ് ഉള്ളത്. യുപിഐ സംവിധാനത്തില്‍ 28 ശതമാനം വിപണി വിഹിതം എസ്ബിഐയ്ക്കാണ്.