ലോകത്തെ മികച്ച എയർലൈനുകള്‍, പട്ടികയില്‍ ഇടം പിടിച്ച് എത്തിഹാദും എമിറേറ്റ്സും

ലോകത്തെ മികച്ച എയർലൈനുകള്‍, പട്ടികയില്‍ ഇടം പിടിച്ച് എത്തിഹാദും എമിറേറ്റ്സും

ദുബായ്: ലോകത്തെ ഏറ്റവും മികച്ച എയർലൈനുകളുടെ പട്ടികയില്‍ ഇടം പിടിച്ച് എമിറേറ്റ്സും ഇത്തിഹാദും. എയർലൈന്‍ റേറ്റിംഗ്സ് ഡോട്ട് കോം പട്ടികയില്‍ എത്തിഹാദ് മൂന്നാം സ്ഥാനത്തും എമിറേറ്റ്സ് പത്താം സ്ഥാനത്തുമാണ്.

മികച്ച ഇൻ-ഫ്ലൈറ്റ് വിനോദം, മികച്ച പ്രീമിയം ഇക്കണോമി എന്നിവയിൽ എമിറേറ്റ്സ് ഏറ്റവും ഉയർന്ന റേറ്റിംഗ് നേടി. യാത്രാക്കാരുടെ അഭിപ്രായം, വിമാനത്തിന്‍റെ പഴക്കം,നിക്ഷേപമുള്‍പ്പടെ 12 സാഹചര്യങ്ങളാണ് പഠനത്തിന് വിധേയമാക്കിയത്.

യാത്രാക്കാരുടെ സൗകര്യത്തിനായി ഇരുവിമാനകമ്പനികളും നിരവധി കാര്യങ്ങളാണ് നടപ്പിലാക്കുന്നത്. എമിറേറ്റ്സ് ബോർ‍ഡ‍ിംഗ് പാസുകള്‍ ഡിജിറ്റലൈസ് ചെയ്തപ്പോള്‍ ഇത്തിഹാദ് എയർവേയ്‌സ് വൈ-ഫ്ലൈ ചാറ്റ്, സർഫ് പാക്കേജുകളും പുറത്തിറക്കി.എയർ ന്യൂസിലൻഡ്, ഖത്തർ എയർവേസ് എന്നിവയാണ് ആദ്യ 2 സ്ഥാനങ്ങളിൽ എത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.