ഡല്‍ഹി: ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി ചേര്‍ന്ന് രാജ്യത്ത് ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട ബി.ടെക് ബിരുദധാരിയെ ജയിലില്‍ അടക്കാന്‍ ഉത്തരവിട്ട് കോടതി. ചെന്നൈ സ്വദേശിയായ മുഹമ്മദ് നാസറിനെയാണ് തടവിലാക്കാന്‍ ഉത്തരവിട്ടത്.
2015 ലാണ് നാസറിനെതിരെ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തത്. ഭീകര സംഘടനയ്‌ക്കൊപ്പം ചേര്‍ന്ന് രാജ്യത്ത് ഭീകരാക്രമണങ്ങള്‍ നടത്താന്‍ സംഘടന രൂപീകരിക്കാന്‍ ശ്രമിക്കുകയും, ഇതിനായി മുസ്ലീം യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ നേതൃത്വം നല്‍കുകയും ചെയ്‌തെന്ന് ആയിരുന്നു കണ്ടെത്തല്‍.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളെ ചെന്നൈയില്‍ നിന്നും എന്‍ഐഎ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ഏഴ് വര്‍ഷം വരെ തടവും , 40,000 രൂപ പിഴയുമാണ് ഡല്‍ഹി എന്‍ഐഎ പ്രത്യേക കോടതി ഇയാള്‍ക്ക് ശിക്ഷയായി വിധിച്ചത്.