58 മിനിട്ടില്‍ 46 ഭക്ഷ്യ വിഭവങ്ങളൊരുക്കി പത്തുവയസുകാരി

58 മിനിട്ടില്‍ 46 ഭക്ഷ്യ വിഭവങ്ങളൊരുക്കി പത്തുവയസുകാരി

ചെന്നൈ: ചെന്നൈയിലെ പത്തുവയസുകാരി എസ്.എന്‍ ലക്ഷ്മി സായി ശ്രീ. ലോക്ക്ഡൗണ്‍ ബോറടി മാറ്റാന്‍ അമ്മയ്ക്കൊപ്പം അടുക്കളയില്‍ കയറിയതാണ്. പാചക പരീക്ഷണം ഹിറ്റായതോടെ ഇപ്പോൾ ലക്ഷ്മി താരമായിരിക്കുകയാണ്. 58 മിനിട്ടില്‍ 46 ഭക്ഷ്യ വിഭവങ്ങളൊരുക്കി യൂണിക്കോ ബുക്ക് ഓഫ് വേള്‍ഡ് റെക്കാഡ് സ്വന്തമാക്കിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കി.

അമ്മയുടെ സഹായത്തോടെ ആദ്യം വിഭവങ്ങളൊക്കെ ഉണ്ടാക്കി. പിന്നെ ഒറ്റയ്ക്കായി പാചക പരീക്ഷണങ്ങൾ. മകള്‍ നന്നായി ഭക്ഷണമുണ്ടാക്കുമെന്ന് കണ്ട അച്ഛനാണ് ലോക റെക്കാഡ് നേടാന്‍ ഒരു ശ്രമം നടത്താമെന്ന് പറഞ്ഞത്.

കേരളത്തില്‍ നിന്നുള്ള 10 വയസുകാരി സാന്‍വിയുടെ റെക്കാഡാണ് ലക്ഷ്മി മറികടന്നത്. സാന്‍വി 30 വിഭവങ്ങളായിരുന്നു ഉണ്ടാക്കിയിരുന്നത്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.