ന്യൂഡല്‍ഹി: ന്യൂഡല്‍ഹി എന്‍സിആറില്‍ ഇന്ന് പുലര്‍ച്ചെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ആഘാതം റിച്ചര്‍ സ്‌കെയിലില്‍ 4.2 രേഖപ്പെടുത്തി.
ഹരിയാനയിലെ റെവാരിയില്‍ നിന്ന് 25 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു എപിക് സെന്ററെന്ന് സ്‌കൈമെറ്റ് വെതര്‍ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
പുലര്‍ച്ചെ ജയ്പൂരിലും ആഘാതം ഉള്ള ഭൂചലനം അനുഭവപ്പെട്ടു. വ്യാഴാഴ്ച 11.26ന് രാജസ്ഥാനിലെ സികാറില്‍ 4.2 ആഘാതത്തോടെ ഭൂചലനം അനുഭവപ്പെട്ടു. ഒരു സ്ഥലങ്ങളിലും ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഇല്ല.