അഹമ്മദാബാദ്: രാജ്യത്ത് കോവിഡ് രോഗബാധ കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വീണ്ടും ആശങ്ക ഉയര്‍ത്തി മറ്റൊരു രോഗം.അപൂര്‍വവും മാരകവുമായ മ്യൂക്കോമൈക്കോസിസ് എന്ന ഫംഗസ് രോഗമാണ് ഇപ്പോള്‍ രാജ്യത്ത് പടരുന്നത്. രോഗം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അതീവ ജാഗ്രതയിലാണ് കേന്ദ്ര ആരോഗ്യവകുപ്പ്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ഗുജറാത്തിലെ അഹമ്മദാബാദിലാണ് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.ഇതുവരെ 44 മ്യൂക്കോമൈക്കോസിസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ ഒന്‍പത് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. അഹമ്മദാബാദിന് പുറമെ, ഡല്‍ഹിയിലും മുംബൈയിലും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.