ന്യൂഡല്‍ഹി: ദേശീയ ബി ജെ പി സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്തി . എ ബി അബ്ദുല്ലക്കുട്ടി ഇനി മുതല്‍ പാര്‍ട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റ്. കോണ്‍ഗ്രസിന്റെ മുന്‍ വക്താവ് ടോം വടക്കനും പ്രമുഖ മാധ്യമ ഉടമ രാജീവ് ചന്ദ്രശേഖറും ഇനി മുതല്‍ ബി ജെ പിയുടെ ദേശീയ വക്താവ്. മലയാളിയായ ഡല്‍ഹിയില്‍ നിന്നുള്ള അരവിന്ദ് മേനോന്‍ ദേശീയ സെക്രട്ടറി. പുതിയ ദേശീയ ഭാരവാഹികളെ ഇന്ന് ഉച്ചക്ക് ശേഷമാണ് ബി ജെ പി പ്രഖ്യാപിച്ചത്.കേരളത്തിൽ നിന്ന് ദേശീയ നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന് കരുതിയിരുന്ന പലരുടെയും പേരുകൾ തഴയപ്പെട്ടു.