കുവൈറ്റ് സിറ്റി: കുവൈറ്റ് യുണൈറ്റഡ് ഇന്ത്യാ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ദീര്‍ഘകാലം അധ്യാപികയായിരുന്ന പ്രിന്‍സി സന്തോഷ് നിര്യാതയായി. കാന്‍സര്‍ രോഗബാധിതയായിരുന്നു. സന്തോഷാണ് ഭര്‍ത്താവ്. മക്കള്‍: ഷോണ്‍ ജോബ് വര്‍ഗീസ്, അയോണ മറിയം വര്‍ഗീസ് (ഇരുവരും യുണൈറ്റഡ് ഇന്ത്യാ ഇന്റര്‍നാഷണല്‍ വിദ്യാര്‍ഥികള്‍). പ്രിന്‍സി ടീച്ചറുടെ നിര്യാണത്തില്‍ കുവൈറ്റിലെ സീറോ മലബാര്‍ സമൂഹത്തോടൊപ്പം സിന്യൂസ് കുടുംബവും അനുശോചനം രേഖപ്പെടുത്തി.