ഉമ്മുല്‍ ഖുവൈനിലെ ഫാക്ടറിയില്‍ തീപിടുത്തം, ആളപായമില്ല

ഉമ്മുല്‍ ഖുവൈനിലെ ഫാക്ടറിയില്‍ തീപിടുത്തം, ആളപായമില്ല

ഉമ്മുല്‍ ഖുവൈന്‍:ഉമ്മുല്‍ ഖുവൈന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമായതായി അധികൃതർ. ഉം അല്‍ തവൂബ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് തീപിടുത്തമുണ്ടായത്. ഉടന്‍ തന്നെ ഉമ്മുല്‍ ഖുവൈന്‍ സിവില്‍ ഡിഫന്‍സ് വിഭാഗം സ്ഥലത്തെത്തി തീയണച്ചു.

ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തമുണ്ടായതിന്‍റെ കാരണമറിയാന്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.