ഷാർജ:ഷാർജയിലെ അല്‍ മൊന്‍റാസ അമ്യൂസ്മെന്‍റ് വാട്ടർപാർക്കിന്‍റെ പ്രവർത്തന സമയം നീട്ടി. രാവിലെ 10 മുതല്‍ രാത്രി 12 മണിവരെ 14 മണിക്കൂറായിരിക്കും ആഗസ്റ്റ് വരെ പാർക്കിന്‍റെ പ്രവർത്തന സമയം.
പേള്‍സ് കിംഗത്തിന്‍റെ 13 ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി ലേഡീസ് ഡെ ആഘോഷങ്ങളും ഇത്തവണ നടക്കും. ജൂണ്‍ 13 ന് രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് ആഘോഷം നടക്കുക. ഡെ ടൈം ഡിലൈറ്റ്സ് ആന്‍റ് നൈറ്റ് ടൈം ത്രില്ല്സും സമ്മർ ക്യാംപെയിനിന്‍റെ ഭാഗമായി മൊന്‍റാസാ പാർക്കില്‍ സജ്ജമാക്കിയിട്ടുണ്ട്. മാസം തോറും 100 ഭാഗ്യശാലികള്‍ക്ക് സമ്മാനവും നല്‍കും.