സീറോ മലബാര്‍ സഭ സിനഡിന് നാളെ തുടക്കമാകും; ജൂണ്‍ 16 ന് അവസാനിക്കും

സീറോ മലബാര്‍ സഭ സിനഡിന് നാളെ തുടക്കമാകും; ജൂണ്‍ 16 ന് അവസാനിക്കും

കൊച്ചി: സീറോ മലബാര്‍ സഭ സിനഡിന്റെ അടിയന്തര സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിലാണ് സമ്മേളനം. തിങ്കളാഴ്ച രാവിലെ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.

സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡ് അംഗങ്ങള്‍ വത്തിക്കാനില്‍ നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായി പരിശുദ്ധ സിംഹാസനത്തിന്റെ നിര്‍ദേശ പ്രകാരമാണ് അടിയന്തര സമ്മേളനം വിളിച്ചു ചേര്‍ത്തത്. ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയില്‍ നിന്ന് വിരമിച്ചവരുമായ 56 പിതാക്കന്മാരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.