മസ്കറ്റ്: ഒമാന്‍ സന്ദർശനം പൂർത്തിയാക്കി റാസല്‍ഖൈമ ഭരണാധികാരി ഷെയ്ഖ് സൗദ് ബിന്‍ സഖർ അല്‍ ഖാസിമി മടങ്ങി. സന്ദർശനത്തിനിടെ ഒമാന്‍ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി ഷെയ്ഖ് കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുളള സൗഹൃദസാഹോദര്യ ബന്ധങ്ങളും ഇരുജനതയുടെയും പരസ്പര താല്‍പര്യങ്ങള്‍ നിറവേറ്റുന്നതിന് നടപ്പിലാക്കേണ്ട പദ്ധതികളെകുറിച്ചും ഇരുവരും ചർച്ച ചെയ്തു. ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഭരണാധികാരിക്കും പ്രതിനിധിസംഘത്തിനും അൽ ബറക കൊട്ടാരത്തിൽ ഊഷ്മള വരവേൽപാണ് ലഭിച്ചത്.
ഒരു ദിവസത്തെ സന്ദർശനത്തിനായാണ് റാസല്‍ഖൈമ ഭരണാധികാരി ഒമാനിലെത്തിയത്. കൂടികാഴ്ച പൂർത്തിയാക്കി ചൊവ്വാഴ്ച വൈകീട്ടോടെ പ്രതിനിധി സംഘം മടങ്ങി.