ദുബായ്: യുഎഇയിലെ സർവ്വകലാശാല വിദ്യാർത്ഥികള്‍ക്ക് ബിരുദ സർട്ടിഫിക്കറ്റുകള്‍ ഒരുമണിക്കൂറിനുളളില്‍ അറ്റസ്റ്റ് ചെയ്യാനുളള സൗകര്യം ഒരുങ്ങുന്നു. ഓണ്‍ലൈന്‍ വഴിയാണ് സർട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്യാന്‍ സാധിക്കുക. സേവനങ്ങള്‍ ഡിജിറ്റലൈസേഷന്‍ ചെയ്യാനുളള വിദ്യാഭ്യാസമന്ത്രാലയത്തിന്‍റെ ഭാഗമായാണ് ഇത്.
നേരത്തെ സർട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്ത് ലഭിക്കാന്‍ 3 ദിവസം സമയമെടുത്തിരുന്നു. ആറ് സർവ്വകലാശാലകളുടെ സർട്ടിഫിക്കറ്റുകളാണ് ആദ്യഘട്ടത്തില്‍ ഓണ്‍ലൈനായി അറ്റസ്റ്റ് ചെയ്യാന്‍ സാധിക്കുകയെന്നും വിവരങ്ങള്‍ വ്യക്തമാക്കികൊണ്ട് മന്ത്രി ഡോ അഹമ്മദ് ബെല്‍ഹൂല്‍ അല്‍ ഫലാസി പറഞ്ഞു.
യുഎഇ പാസ് വഴിയാണ് അറ്റസ്റ്റേഷന്‍ സർവ്വീസുകള്‍ ലഭ്യമാകുക. അറ്റസ്റ്റേഷന് 50 ദിർഹവും ട്രാന്‍സലേഷന് 50 ദിർഹവുമാണ് നിരക്ക്.