ഷാ‍ർജ അല്‍ നഹ്ദ പാലത്തില്‍ നിന്ന് ചാടി പ്രവാസി ആത്മഹത്യ ചെയ്തു

ഷാ‍ർജ അല്‍ നഹ്ദ പാലത്തില്‍ നിന്ന് ചാടി പ്രവാസി ആത്മഹത്യ ചെയ്തു

ഷാ‍ർജ: ഷാ‍ർജ അല്‍ നഹ്ദയില്‍ പാലത്തില്‍ നിന്ന് ചാടി ഇന്ത്യാക്കാരനായ പ്രവാസി ആത്മഹത്യ ചെയ്തു. 15 നാണ് സംഭവമുണ്ടായതെന്ന് പോലീസ് പറഞ്ഞു. 35 കാരനാണ് മരിച്ചത്. സംഭവമുണ്ടായ ഉടനെ പോലീസ് സ്ഥലത്തെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മരിച്ചയാളെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇയാള്‍ക്ക് സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നുവെന്നാണ് വിവരം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.