ആദ്യ ശ്രമത്തില്‍ ഐഎഎസ് നേടിയ സൗമ്യ ശര്‍മ്മയുടെ വിജയകഥ

ആദ്യ ശ്രമത്തില്‍ ഐഎഎസ് നേടിയ സൗമ്യ ശര്‍മ്മയുടെ വിജയകഥ

മുംബൈ: പ്രതിസന്ധികളോട് പോരാടി ജീവിത വിജയം സ്വന്തമാക്കാന്‍ തന്റെ ജീവിതനാഭുവം തന്നെ പങ്കു വച്ച് സൗമ്യ ശര്‍മ്മ എന്ന യുവ ഐഎഎസ് ഉഗ്യോഗ്യസ്ഥ. സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുവജനങ്ങള്‍ക്ക് ആത്മവിശ്വാസവും പ്രചോദനവും നല്‍കുന്ന വാക്കുകളുമായി മഹാരാഷ്ട്ര കേഡറിലെ ഐഎഎസ് ഉദ്യോഗ്യസ്ഥ അനുഭവങ്ങള്‍ പങ്കുവെക്കുന്നു.

ഒരാളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ശ്രമത്തെ യാതൊരു പ്രതികൂല ശക്തിക്കും സാഹചര്യത്തിനും ആ ആഗ്രഹത്തെ മറികടക്കുവാന്‍ സാധിക്കില്ല. അത്തരത്തിലുള്ള ഒരു വൃക്തിത്വമാണ് സോമ്യ ശര്‍മ്മയുടേത്. ഒരു കോച്ചിങും കൂടാതെ ഈ നേട്ടം കൈവരിച്ച പ്രശസ്ത ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ (ഐഎഎസ്) ഉദ്യോഗസ്ഥയാണിവര്‍.

കേള്‍വിക്കുറവ് അനുഭവപ്പെട്ടിട്ടും, ഒരു ഇളവിനെയും ആശ്രയിക്കാതെ ജനറല്‍ വിഭാഗത്തിന് കീഴിലാണ് സൗമ്യ അപേക്ഷിച്ചത്. 23ാമത് വയസിലെ തന്റെ ആദ്യ ശ്രമത്തില്‍, യുപിഎസ്‌സി പരീക്ഷയില്‍ രാജ്യ വ്യാപകമായി ഒന്‍പതാം റാങ്ക് കരസ്ഥമാക്കി സൗമ്യ ശര്‍മ്മ അസാധാരണമായ നേട്ടമാണ് കൈവരിച്ചത്.

കടുത്ത പനിയുമായി മല്ലിടുന്നതിനിടയില്‍ പരീക്ഷ എഴുതുക എന്ന അധിക വെല്ലുവിളിയാണ് സോമ്യ നേരിട്ടത് എന്നതും ശ്രദ്ധേയമാണ്. ഡല്‍ഹിയിലെ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ നിയമ പഠനം നടത്തി. പഠനം പൂര്‍ത്തിയാക്കിയ ശേഷം, 2017-ല്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്സി) പരീക്ഷ എഴുതി. 22 ാം വയസിലാണ് സൗമ്യ ശര്‍മ്മ ഈ യാത്ര ആരംഭിച്ചത്.

കോച്ചിംഗ് ഇല്ലാതെയുള്ള തയാറെടുപ്പ് വ്യത്യസ്തമാണ്. പല ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും വ്യത്യസ്തമായി, സൗമ്യ ശര്‍മ്മ തന്റെ യുപിഎസ്സി തയ്യാറെടുപ്പിനായി ഒരു കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലും ചേരേണ്ടതില്ലെന്ന് ആദ്യമേ തന്നെ തീരുമാനിച്ചു. പകരം, പരീക്ഷയ്ക്കുള്ള സന്നദ്ധത വര്‍ദ്ധിപ്പിക്കുന്നതിന് സ്വയം പരീക്ഷകള്‍ കണ്ടെത്തി പ്രയോജനകരമാക്കി. സ്വയം പഠന സമീപനം വിജയമായി മാറിയത് പ്രിലിമിനറി പരീക്ഷ പാസായതിലൂടെയാണ്.

പ്രധാന പരീക്ഷയ്ക്ക് ഒരാഴ്ച മാത്രം ശേഷിക്കെ സൗമ്യ കടുത്ത പനി ബാധിച്ച് കിടപ്പിലായി. എന്നിരുന്നാലും, സോമ്യയുടെ ദൃഢനിശ്ചയം അചഞ്ചലമായി തുടര്‍ന്നു. അസുഖത്തെ വകവയ്ക്കാതെയാണ് പരീക്ഷ എഴുതിയത്. യുപിഎസ്സി പരീക്ഷയില്‍ സൗമ്യ ശര്‍മ്മയുടെ അക്കാദമിക് മികവ് പ്രകടമായി. ചോദ്യങ്ങള്‍ പെട്ടെന്ന് മനസിലാക്കാനും വിശകലനം ചെയ്യാനുമുള്ള കഴിവും പൊതു വിജ്ഞാനത്തിലുള്ള ശക്തമായ അടിത്തറയും വിജയത്തിന് സഹായകമായി.

മത്സര പരീക്ഷകളില്‍ വിജയിക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവളുടെ അര്‍പ്പണ ബോധവും സ്ഥിരോത്സാഹവും ഒരു പ്രചോദനമാണ്. ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള നിശ്ചയ ദാര്‍ഢ്യത്തിന്റെയും മനക്കരുത്തിന്റെയും തെളിവായിരുന്നു സൗമ്യ ശര്‍മ്മയുടെ യാത്ര.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.