മുംബൈ: മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹാര്‍മണി ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ മദര്‍തെരേസ പുരസ്‌കാരത്തിന് ആരോഗ്യമന്ത്രി കെ. കെ. ഷൈലജടീച്ചര്‍ അര്‍ഹയായി.
ഭരണാധികാരി എന്ന നിലയില്‍ കോവിഡ് നിയന്ത്രണത്തില്‍ കാട്ടിയ മികവാണ് മന്ത്രിയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. ദലൈലാമ,മാലാല, കൈലാഷ്സത്യാര്‍ത്ഥി, എന്നിവരാണ് ഈ അവാർഡിന് ഇതിനു മുൻപ് അർഹരായവർ.