ഗോവ : ഈ സീസണില്‍ ഐഎസ്എല്ലില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെയ്ക്കുന്ന രണ്ടു ടീമുകള്‍ ഇന്ന് നിലമെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നേര്‍ക്കുനേര്‍. കേരളാബ്ലാസ്റ്റേഴ്സും ഈസ്റ്റ്ബംഗാളും തമ്മിലാണ് ഇന്ന് ഗോവയില്‍ ഏറ്റുമുട്ടുന്നത്. രാത്രി 7:30നാണ് മത്സരം. ഇരുടീമുകള്‍ക്കും ഈ സീസണില്‍ ഇതുവരെ വിജയം കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല, ആദ്യ വിജയമാണ് ഇരു ടീമുകളുടെയും ഇന്നത്തെ ലക്ഷ്യം.