ചെന്നൈ: തമിഴ്നാട്ടിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പൊങ്കല്‍ സമ്മാനമായി 2500 രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി. ജനുവരി നാല് മുതല്‍ തുക വിതരണം ചെയ്തു തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പൊങ്കല്‍ ആഘോഷിക്കാനാണ് തുക നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ 2.6 കോടി കാര്‍ഡ് ഉടമകള്‍ക്ക് ഇത് ലഭിക്കും. ജനുവരി 14നാണ് പൊങ്കല്‍ അതിനു മുൻപായി തുക വിതരണം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. 1000 രൂപ ആയിരുന്നു കഴിഞ്ഞ വര്‍ഷം നല്‍കിയത്.