ഏകജാലകസംവിധാനത്തിലൂടെ കമ്പനി രജിസ്ട്രേഷന്‍ ലളിതമാക്കി ഖത്ത‍ർ

ഏകജാലകസംവിധാനത്തിലൂടെ കമ്പനി രജിസ്ട്രേഷന്‍ ലളിതമാക്കി ഖത്ത‍ർ

ദോഹ: കമ്പനി രജിസ്ട്രേഷന്‍ ഉള്‍പ്പടെയുളള കാര്യങ്ങള്‍ ലളിതമാക്കുന്ന നടപടികള്‍ കൂടി ചേർത്ത് ഏകജാലക സംവിധാനം വിപുലീകരിച്ച് ഖത്തർ. ഖത്തർ വാണിജ്യ-വ്യവസായ- തൊഴില്‍-ആഭ്യന്തര വകുപ്പുകള്‍ സംയുക്തമായാണ് പുതിയ സേവനങ്ങള്‍ പ്രഖ്യാപിച്ചത്.

ആവശ്യകതകള്‍ കുറച്ച് വാണിജ്യ രജിസ്ട്രേഷന്‍ എളുപ്പമാക്കുന്നതും മെച്ചപ്പെടുത്തുന്നതുമായ നടപടികളാണ് നിലവില്‍ പ്രഖ്യാപിച്ചിട്ടുളളത്. വാണിജ്യ രജിസ്ട്രേഷനിലേക്ക് സ്വയമേവ ചേർക്കപ്പെടുന്നതും പുതിയ വാണിജ്യ രജിസ്ട്രേഷന് തൊഴില്‍ മന്ത്രാലയവുമായി ഏകോപിപ്പിച്ച് തൊഴില്‍ അനുമതിയില്‍ സ്വയമേവ നല്‍കുന്നതും ഇതില്‍ ഉള്‍പ്പെടും.

ആഭ്യന്തര മന്ത്രാലയവും വാണിജ്യമന്ത്രാലയവും തമ്മിലുളള സഹകരണത്തിന്‍റെ ഫലമായി മെട്രാഷ് 2 ആപ്ലിക്കേഷന്‍ ഓട്ടോമേറ്റഡ് വർക്ക് പെർമിറ്റ് അംഗീകാരങ്ങളും ഇലക്ട്രോണിക് കമ്പ്യൂട്ടർ കാർഡിന്‍റെ പകർപ്പും പ്രദർശിപ്പിക്കും. വാണിജ്യ രജിസ്ട്രേഷനും ആ‍ർട്ടിക്കിള്‍ ഓഫ് അസോസിയേഷനും ഒപ്പിട്ടതിന് ശേഷം സംരംഭകർക്ക് ബാങ്ക് അക്കൗണ്ട് തുറക്കാം. എന്നാല്‍ ബന്ധപ്പെട്ട റെഗുലേറ്ററി ആവശ്യകതകള്‍ പാലിക്കണം.

നവസംരംഭക‍ർക്ക് നടപടിക്രമങ്ങള്‍ എളുപ്പമാക്കുകയെന്നത് ലക്ഷ്യമിട്ടാണ് പുതിയ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുളളത്. സ്റ്റാർട്ട് അപ്പുകള്‍ക്ക് സ്ഥാപന ഘട്ടത്തില്‍ തന്നെ വർക്ക് പെർമിറ്റ് അംഗീകാരം നേടാനാകുമെന്നുളളത് സൗകര്യപ്രദമാകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.