വന്ദേഭാരത് ഉദ്ഘാടന യാത്രയിൽ ആർഎസ്എസ് ഗണഗീതം; വിഡിയോ പോസ്റ്റ് ചെയ്ത് റെയിൽവേ; വിവാദമായപ്പോൾ പിൻവലിച്ചു

വന്ദേഭാരത് ഉദ്ഘാടന യാത്രയിൽ ആർഎസ്എസ് ഗണഗീതം; വിഡിയോ പോസ്റ്റ് ചെയ്ത് റെയിൽവേ; വിവാദമായപ്പോൾ പിൻവലിച്ചു

കൊച്ചി: വന്ദേഭാരതിൽ വച്ച് കുട്ടികൾ ആലപിച്ച ആർഎസ്എസ് ഗണഗീതം പിൻവലിച്ച് സതേൺ റെയിൽവേ. വീഡിയോ പങ്കുവച്ചത് വിവാദമായതിന് പിന്നാലെയാണ് റെയിൽവേ സമൂഹ മാധ്യമങ്ങളിൽ നിന്നും വീഡിയോ നീക്കിയത്. ദേശഭക്തി ഗാനം ആലപിക്കുന്നു എന്ന തരത്തിലാണ് സതേൺ റെയിൽവേയുടെ ഔദ്യോഗിക പേജിൽ വീഡിയോ പങ്കുവച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

സതേൺ റെയിൽവേയുടെ ഔദ്യോഗിക പേജിൽ ദേശഭക്തി ഗാനം ആലപിക്കുന്നു എന്ന തരത്തിലാണ് വീഡിയോ പങ്കുവച്ചത്. ആർഎസ്എസ് ഗണഗീതം ആലപിച്ചത് പരിപാടിയെ വർഗീയവൽക്കരിക്കാൻ വേണ്ടിയാണ് എന്ന് ജോൺ ബ്രിട്ടാസ് എംപി പ്രതികരിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഇന്ന് രാവിലെ എറണാകുളം- ബം​ഗളൂരു വന്ദേഭാരത് ഫ്ലാ​ഗ് ഓഫ് ചെയ്തത്. എറണാകുളം - ബെംഗളൂരു റൂട്ടിലോടുന്ന വന്ദേ ഭാരതിന്‍റെ ട്രയൽ റൺ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഉദ്ഘാടന സ്പെഷ്യൽ ട്രെയിൻ ആയി രാവിലെ എട്ട് മണിക്ക് എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ട്രെയിൻ വൈകിട്ട് 5.50 ന് ബെംഗളൂരുവിൽ എത്തിച്ചേരും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.