ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നു: ചാറ്റ് ജിപിടിക്കെതിരെ ഏഴ് കേസുകള്‍; സുരക്ഷാ പരിശോധനയ്ക്ക് മുമ്പ് പുറത്തിറക്കിയെന്ന് ആരോപണം

ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നു: ചാറ്റ് ജിപിടിക്കെതിരെ ഏഴ് കേസുകള്‍; സുരക്ഷാ പരിശോധനയ്ക്ക് മുമ്പ് പുറത്തിറക്കിയെന്ന് ആരോപണം

സാന്‍ ഫ്രാന്‍സിസ്‌കോ: പ്രമുഖ എഐ ചാറ്റ് ബോട്ടായ ചാറ്റ് ജിപിടിയ്‌ക്കെതിരെ യുഎസില്‍ ഏഴ് കേസുകള്‍. ജനങ്ങളെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും അപകടകരമായ ഭ്രമാത്മകതയിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്നാരോപിച്ചാണ് നിര്‍മാതാക്കളായ ഓപ്പണ്‍ എഐക്കെതിരെ കേസുകള്‍ ഫയല്‍ ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച കാലിഫോര്‍ണിയ കോടതിയിലാണ് പരാതികള്‍ എത്തിയത്.

അസ്വാഭാവിക മരണം, ആത്മഹത്യാ പ്രേരണ, മനപൂര്‍വമല്ലാത്ത നരഹത്യ, അശ്രദ്ധ എന്നി കുറ്റങ്ങള്‍ ആരോപിച്ചാണ് പ്രായപൂര്‍ത്തിയായ ആറ് വ്യക്തികള്‍ക്കും ഒരു കൗമാരക്കാരനും വേണ്ടി സോഷ്യല്‍ മീഡിയ വിക്ടിംസ് ലോ സെന്റര്‍ എന്ന സ്ഥാപനവും സന്നദ്ധ സംഘടനയായ ടെക് ജസ്റ്റിസ് ലോ പ്രോജക്ടും ചേര്‍ന്ന് കേസ് ഫയല്‍ ചെയ്തത്.

ഏഴില്‍ നാല് പേര്‍ ആത്മഹത്യ ചെയ്തതവരാണ്. മാനസികനിലയെ തെറ്റായ രീതിയില്‍ സ്വാധീനിക്കും വിധം അപകടകരമാണെന്ന ആഭ്യന്തര മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാകും മുന്‍പ് ഓപ്പണ്‍ എഐ പുറത്തിറക്കിയതെന്ന് പരാതിയില്‍ ആരോപിക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.