ദുബായ്: യുഎഇയുടെ സ്വദേശിവല്‍ക്കരണ നിയമത്തില്‍ കൃത്രിമം കാണിച്ച കമ്പനിക്ക് പിഴ ചുമത്തി മാനവ വിഭവശേഷി സ്വദേശി വല്‍ക്കരണ മന്ത്രാലയം. ഒരു ലക്ഷം ദിർഹമാണ് പിഴ ചുമത്തിയത്.
ജീവനക്കാരില്‍ ചിലരുടെ വർക്ക് പെർമിറ്റ് റദ്ദാക്കുകയും അതേ തൊഴിലുടമയുടെ മറ്റൊരു കമ്പനിയില്‍ ജീവനക്കാരണെന്ന് വരുത്തുകയും ചെയ്തുവെന്നാണ് അധികൃതർ കണ്ടെത്തിയത്. മൊത്തം ജീവനക്കാരുടെ എണ്ണം 50 ല്‍താഴെയായി കുറയ്ക്കുന്നതായിരുന്നു ഇത്.
യുഎഇയില്‍ 50 ല്‍ കുറയാത്ത ജീവനക്കാരുളള സ്ഥാപനങ്ങള്‍ നിശ്ചിത അനുപാതം സ്വദേശി തൊഴിലാളികളെ നിയമിക്കണമെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുളളത്. നിയമം ലംഘിച്ചാല്‍ പിഴ കിട്ടുമെന്നും പരിശോധനകള്‍ കർശനമാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു.