അബുദബി: എമിറേറ്റിലെ അല്‍ സാദ പാലത്തില്‍ പുതിയ വേഗപരിധി ജൂണ്‍ 23 മുതല്‍ പ്രാബല്യത്തിലാകും. റോഡ് അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് റോഡ് വേഗപരിധിയില്‍ താല്ക്കാലികമായി മാറ്റം വരുത്തിയത്. ഡിസംബർ അവസാനം വരെ ഈ വേഗപരിധിയിലാണ് വാഹനമോടിക്കേണ്ടതെന്നും മാറ്റങ്ങളുണ്ടെങ്കില്‍ അറിയിക്കുമെന്നും അബുദബി ഗതാഗതവകുപ്പ് അറിയിച്ചു.

ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റിലെ റോഡിന്‍റെ ഇരുവശങ്ങളിലേക്കുമുളള വേഗപരിധി മണിക്കൂറില്‍ 80 കിലോ മീറ്ററായാണ് ചുരുക്കിയത്. വാഹനമോടിക്കുന്നവർ ഗതാഗത നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും സമാന്തര റോഡുകള്‍ ഉപയോഗിക്കാമെന്നും അബുദബി ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്പോർട്ട് സെന്‍റർ അറിയിച്ചു.