ചെറുപുഷ്പ്പ മിഷൻലീഗ് മാനന്തവാടി രൂപതാ പ്രവർത്തനവർഷ ഉദ്ഘാടനവും രൂപത കൗൺസിലും

ചെറുപുഷ്പ്പ മിഷൻലീഗ് മാനന്തവാടി രൂപതാ പ്രവർത്തനവർഷ ഉദ്ഘാടനവും രൂപത കൗൺസിലും

മാനന്തവാടി: ചെറുപുഷ്പ്പ മിഷൻലീഗ് മാനന്തവാടി രൂപത പ്രവർത്തനവർഷോദ്ഘാടനവും രൂപത കൗൺസിലും ദ്വാരകാ പാസ്റ്ററൽ സെൻ്ററിൽ വച്ച് നടന്നു. മാനന്തവാടി രൂപത വികാരി ജനറാൾ മോൺ. പോൾ മുണ്ടോളിക്കൽ ഉദ്ഘാടനം ചെയ്തു.   

കെ. സി. വൈ. എം രൂപത ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ മിഷൻലീഗിന്റെ ഒരു വർഷത്തെ കർമ്മ പരിപാടികൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള മാർഗരേഖ പ്രകാശനം ചെയ്തു. സംസ്‌ഥാന പ്രതിഭ പുരസ്‌കാര ജേതാവ് ആരോൺ ജിയോ ടോമിനെ വേദിയിൽ ആദരിച്ചു. രൂപത പ്രസിഡന്റ്‌ ബിനീഷ് തുമ്പിയാംകുഴിയിൽ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. മനോജ്‌ അമ്പലത്തിങ്കൽ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം സിനീഷ് ആപ്പുഴയിൽ നന്ദിയും പറഞ്ഞു. അന്ന ഷിബിൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 

രൂപത സെക്രട്ടറി തങ്കച്ചൻ മാപ്പിളക്കുന്നേൽ ഓർഗനൈസർ ടോണി ചെമ്പോട്ടിക്കൽ ജോയിന്റ് ഡയറക്ടർ സി. അനിലറ്റ് എന്നിവർ നേതൃത്വം നൽകി. തോമസ് കല്ലറക്കൽ, ജോൺസൺ ചിറായിൽ എന്നിവർ ഭാരവാഹികൾക്കായി നേതൃത്വ പരിശീലന ക്ലാസ്സുകൾ നയിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.