ഈദ് അല്‍ അദയില്‍ ഉല്‍ക്കകളുടെ ആകാശകാഴ്ച ദൃശ്യമാകും

ഈദ് അല്‍ അദയില്‍ ഉല്‍ക്കകളുടെ ആകാശകാഴ്ച ദൃശ്യമാകും

ദുബായ്: യുഎഇയില്‍ ഉളളവർക്ക് ഈദ് അല്‍ അദ ദിനത്തില്‍ ഉല്‍ക്കകളുടെ ആകാശ കാഴ്ചയും ദൃശ്യമാകും. ജൂണ്‍ ബുട്ടോട് ഉല്‍ക്കാവർഷമാണ് ജൂണ്‍ 27 ന് ദൃശ്യമാകുക. സൂര്യാസ്തമയം മുതല്‍ പുലർച്ചെ 5.02 വരെയാണ് ഉല്‍ക്കാവർഷം ദൃശ്യമാവുക.

പടിഞ്ഞാറന്‍ ചക്രവാളത്തിന് താഴെയായാണ് ഉല്‍ക്കാവ‍ർഷം കാണാനാവുക. ദുബായില്‍ ഉളളവർക്ക് ഉല്‍ക്കാവർഷം വ്യക്തമായി കാണാനാകുമെന്നാണ് അമിറ്റി ദുബായ് സാറ്റലൈറ്റ് ഗ്രൗണ്ട് സ്റ്റേഷന്‍ ആന്‍റ് അമിസാറ്റ് പ്രൊജക്ട് ഡയറക്ടർ ശരത് രാജിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

ജൂണ്‍ 22 മുതല്‍ ജൂലൈ 2 വരെ ഇത് ദൃശ്യമാകും. ബൂട്ട്സ് നക്ഷത്രസമൂഹത്തിന്‍റെ പേരാണ് ഉല്‍ക്കാവ‍ർഷത്തിന് നല്‍കിയിരിക്കുന്നത്. ബീറ്റാ ബൂട്ടിസ് നക്ഷത്രത്തിനടുത്തുള്ള ബൂട്ട്സ് നക്ഷത്രസമൂഹത്തിലെ പ്രസരണ ബിന്ദുവാണ് ജൂൺ ബൂട്ടിഡ്സ് ഉൽക്കാവർഷത്തിന്‍റെ ഉറവിടം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.